പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; പുല്ലൂര്‍ കേളോത്ത് അക്കരമ്മല്‍ കെ കൃഷ്ണന്‍ – ശ്രീജ ദമ്പതിയുടെ മകള്‍ കെ രൂപിക ആണ് മരിച്ചത്

കാഞ്ഞങ്ങാട് : പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പുല്ലൂര്‍ കേളോത്ത് അക്കരമ്മല്‍ കെ കൃഷ്ണന്‍ – ശ്രീജ ദമ്പതിയുടെ മകള്‍ കെ രൂപിക ( 16) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ വച്ച് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാവ് കാണുകയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും  നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് മരണം സംഭവിച്ചത്.
പരവനടുക്കം എംആര്‍എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് . മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

error: Content is protected !!