കുറ്റിക്കോല്‍: പട്ടാപ്പകല്‍ കടയില്‍ നിന്നും 40000 രൂപ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇരിട്ടി സ്വദേശി കുരുവി സാജുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ മാസം 22 ന് കുറ്റിക്കോലിലെ സി. കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള
പനച്ചിങ്ങാല്‍ സ്റ്റോഴ്സിലാണ് കവര്‍ച്ച നടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ച 40,000 രൂപയാണ് പ്രതി കവര്‍ന്നത്. ഒരാള്‍ക്ക് നല്‍കാനായി അന്ന് ബാങ്കില്‍ നിന്നും എടുത്ത പണം മേശ വലിപ്പില്‍ സൂക്ഷിക്കുകയായിരുന്നു. വൈകീട്ട് നാലുമണിക്ക് കുഞ്ഞികൃഷ്ണന്‍ ബാത്റൂമില്‍ പോയിരുന്നു. ഈ സമയത്ത് ഒരാള്‍ കടയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ദിവസമാണ് പണം മോഷണം പോയത് ശ്രദ്ധയില്‍പെട്ടത്. ബേഡകം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്’.
