കുരുന്നുകളുടെ നൃത്തച്ചുവടുകള്‍ അരങ്ങേറിയ ‘കളിയരങ്ങ്’ ആവേശമായി

കരിന്തളം:കുഞ്ഞു മനസ്സുകളിലെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി പ്രീ പ്രൈമറി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കളിയരങ്ങിന് കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്‌കൂളില്‍ വര്‍ണ്ണാഭമായ തുടക്കം .ആടിയും പാടിയും അവര്‍ ഓരോരുത്തരും തങ്ങളുടെ കുഞ്ഞുമനസ്സിലെ കലാവാസനകള്‍ ഭംഗിയിലും വ്യത്യസ്തവുമായി അവതരിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടകയായി 2007 ലെ സംസ്ഥാനത്തെ മികച്ച അംഗന്‍വാടി ടീച്ചറായി തിരഞ്ഞെടുത്ത അധ്യാപികയും ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി ടിവി ഷോയില്‍ സെലക്ഷനും ലഭിച്ച ബിരിക്കുളം അംഗന്‍വാടിയിലെ രുഗ്മിണി ടീച്ചര്‍ കൂടി ഒപ്പം ചേര്‍ന്നത് കുഞ്ഞുമക്കള്‍ക്ക് ആവേശവും അതിലുപരി ആഹ്ലാദത്തിനും കാരണമായി.കഥയും പാട്ടും നൃത്തച്ചുവടുവുമായി രുക്മിണി ടീച്ചര്‍ കുട്ടികളില്‍ ഒരാളായി അലിഞ്ഞു ചേര്‍ന്നു.പരിപാടിയില്‍ പ്രീ പ്രൈമറി കമ്മിറ്റി ചെയര്‍മാന്‍ വാസു കരിന്തളം അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വെച്ച് രുഗ്മിണി ടീച്ചറെ ആദരിക്കുകയും ചെയ്തു.പിടിഎ കമ്മിറ്റി അംഗം ബിജു കൂടോല്‍ ,സീനിയര്‍ അസിസ്റ്റന്റ് പി വി ഇന്ദുലേഖ,അധ്യാപികമാരായ ഇ ദീപ, വി യു ബീന , ടി വി ഗായത്രി എന്നിവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.

 

error: Content is protected !!