കാസര്‍കോട് ജില്ലയിലെ ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരുടെ മാമാങ്കമായ ലയണ്‍സ് കാര്‍ണിവല്‍ 26ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍

കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനമായ കാസര്‍കോട് ജില്ലയിലെ ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരുടെ മാമാങ്കമായ ലയണ്‍സ് കാര്‍ണിവല്‍ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ 35 ക്ലബുകളില്‍ നിന്നായി 500 ലധികം മെമ്പര്‍മാരും കുടുംബങ്ങളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
ജില്ലയിലെ എം പി, 5 എം എല്‍ എ മാര്‍, സിനിമാ താരങ്ങള്‍, ലയണ്‍സ് ലീഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ലയണ്‍സ് ക്ലബ്ബില്‍ മെമ്പറായി 40 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും ലയണ്‍സ് മെമ്പര്‍മാരില്‍ ജനപ്രതിനിധികളയവരെയും ചടങ്ങില്‍ ആദരിക്കും. വിവിധ ക്ലബുകളുടെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.ലയണ്‍സ് ”സ്ത്രീ സമ്മാന്‍”പ്രോജക്റ്റിന്റെ ഭാഗമായി 15 സ്ത്രീകള്‍ക്ക് ഓട്ടോ റിക്ഷ ചടങ്ങില്‍ വിതരണം ചെയ്യും. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും ഡിസ്ട്രിക്ട് സെക്രട്ടറിയുമായ വി വേണുഗോപാല്‍ അധ്യക്ഷനായി. ലയണ്‍സ് നേതാക്കളായ കെ ഗോപി, ഷാജി ജോസഫ്, സുകുമാരന്‍ നായര്‍, വത്സല ഗോപിനാഥ്, ശ്രീകണ്ഠന്‍ നായര്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ പബ്ലിസിറ്റി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!