പട്ടാപ്പകല്‍ കടയില്‍ കവര്‍ച്ച: മേശവലിപ്പില്‍ സൂക്ഷിച്ച 45,000 രൂപ കവര്‍ന്നു

ബേഡകം: കുറ്റിക്കോലില്‍ പട്ടാപ്പകല്‍ കടയില്‍ കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച 45,000 രൂപ കവര്‍ന്നു. കഴിഞ്ഞ ഡിസംബര്‍ മാസം 22 ന് പകല്‍ പനച്ചിങ്ങാല്‍ സ്റ്റോഴ്സിലാണ് കവര്‍ച്ച നടന്നത്. സി കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതിലുള്ളതാണ് ഈ കട. ഒരാള്‍ക്ക് നല്‍കാനായി അന്ന് ബാങ്കില്‍ നിന്നും എടുത്ത പണം മേശ വലിപ്പില്‍ സൂക്ഷിക്കുകയായിരുന്നു. വൈകീട്ട് നാലുമണിക്ക് കുഞ്ഞികൃഷ്ണന്‍ ബാത്റൂമില്‍ പോയിരുന്നു. ഈ സമയത്ത് ഒരാള്‍ കടയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ദിവസമാണ് പണം മോഷണം പോയത് ശ്രദ്ധയില്‍പെട്ടത്. പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

error: Content is protected !!