ജില്ലാ പട്ടികജാതി വികസന വകുപ്പ് ജില്ലാ തല സംഗമവും വിരമിക്കുന്നവര്‍ക്കുള്ള ആദരവും നടന്നു

കാഞ്ഞങ്ങാട്: ജില്ലയിലെ പട്ടികജാതി വികസന വകുപ്പ്
ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും കൂട്ടായ്മ
സപ്തഭാഷാ സംഗമഭൂവില്‍ എന്ന പേരില്‍ ജില്ലാതല സംഗമം നടത്തി. ജില്ലയിലെ നിലവിലെ ജീവനക്കാരും വിരമിച്ചവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.
ആദരം, ആഘോഷം, സ്‌നേഹവിരുന്ന് തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളില്‍ നടന്ന സംഗമം
ജില്ല പട്ടിക ജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ല ഓഫീസര്‍ പി മിനി അധ്യക്ഷത വഹിച്ചു.
സി ലീലാവതി, എസ് മീനാ റാണി, കെ വി രവിരാജ് , പി ബി ബഷീര്‍, ടി വി ശരത്, പി കെ തിരുമലേഷ്, പി എം സത്യചന്ദ്രന്‍, റൂഫ്‌നിഷ, പി വി ഷൈജലത, നൗഫല്‍ തുടങ്ങിയവര്‍ വര്‍ പ്രസംഗിച്ചു.
നിരവധി വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രീ മട്രിക് ഹോസ്റ്റല്‍ വാര്‍ഡന്‍ ടി കുഞ്ഞിരാമന്‍, വാച്ച്മാന്‍ അബ്ദുല്‍ സലാം
എന്നിവര്‍ക്ക് ആദരം നല്‍കി.
ജീവനക്കാരുടെ വിവിധ കലാ പരിപാടികള്‍ നടന്നു.

 

error: Content is protected !!