മാര്‍ഗഴി മഹാ ഉത്സവം: ഭരതനാട്യത്തില്‍ കഴിവ് തെളിയിച്ച് രുദ്ര ആര്‍ നായര്‍

പാണത്തൂര്‍: ചെന്നെയില്‍ വച്ച് നടക്കുന്ന മാര്‍ഗ്ഗഴി മഹാ ഉത്സവം 2025-26 ല്‍ ഭരതനാട്യത്തില്‍ മികവ് തെളിയിച്ച് പനത്തടി സ്വദേശിനിയായ രുദ്ര ആര്‍ നായര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ കലാകാരന്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഡിസംബര്‍ 24 മുതല്‍ ജനവരി 4 വരെ ചെന്നൈയിലെ രസിക രഞ്ജിനി സഭയില്‍ വച്ച് നടക്കുന്ന മാര്‍ഗ്ഗഴി മഹാ ഉല്‍വത്തിലാണ് പനത്തടി ബളാംതോട് സ്വദേശിനിയായ 12 കാരി പങ്കെടുത്ത് ഭരതനാട്യത്തില്‍ കഴിവ് തെളിയിച്ചത്. രണ്ടര വയസ് മുതല്‍ നൃത്തം അഭ്യസിക്കുന്ന രുദ്ര ആര്‍ നായര്‍ ഇപ്പോള്‍ ആര്‍എല്‍വി കലാക്ഷേത്രയില്‍ ശരത് നായിക്കിന്റെ ശിക്ഷണത്തില്‍ ചെന്നെയിലെ മാര്‍ഗ്ഗി ആര്‍ട്ട്‌സ് അക്കാദമിയില്‍ ഭരതനാട്യം അഭ്യസിക്കുകയാണ്. ഓണ്‍ലൈനായും ഓഫ് ലൈനയുമാണ് പഠനം. ബളാംതോട് എന്‍എസ്എസ് എസ്റ്റേറ്റിലെ സെക്ഷന്‍ ഓഫീസര്‍ രഞ്ജിത് ആര്‍ നായരുടേയും, അശ്വതി രഞ്ജിത്തിന്റേയും മകളായ രുദ്ര ആര്‍ നായര്‍ ശ്രീ ശ്രീ ജ്ഞാന്‍ മന്ദിര്‍ പുലിക്കടവിലെ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ ഹരിനന്ദ് ആര്‍ നായര്‍ ഇതേ സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. ഹരിനന്ദും കഴിഞ്ഞ ഒരു വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്നുണ്ട്.

 

error: Content is protected !!