കാഞ്ഞങ്ങാട്: കലയുള്ളടത്ത് കലാപമില്ല, കലയുള്ള മാനവ മനസ്സുകളില്‍ സംസ്‌കാരത്തിന്റെ വിത്തുകള്‍ ആകാന്‍ ശ്രമിക്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് എഴുത്തുകാരനും, പ്രഭാഷകനും അധ്യാപകനുമായ വല്‍സന്‍ പിലിക്കോട്.
ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുലജില്ലയില്‍ നടന്ന കലായാത്രാ ഉദ്ഘാടനം നിലേശ്വരം തളീ ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കണ്ണന് മാല ചാര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് അകത്തളങ്ങളില്‍ തിരിച്ചെടുക്കാനും നട്ടുകൂട്ടായ്മയുടെ ഹൃദയപക്ഷം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്നും ഇതിന്റെ തുടര്‍ച്ചയും പടര്‍ച്ചയും ഒരുക്കേണ്ടത് ഉത്തരവാദിത്വം നമ്മള്‍ക്കാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ കുട്ടികള്‍ക്ക് പരിഗണന ലഭിക്കാതിരിക്കുമ്പോഴാണ് കുട്ടികള്‍ വഴിതെറ്റുന്നത് എന്നും ഒരു സാംസ്‌കാരിക പൈതൃകം നമുക്ക് പണ്ടേ ഉണ്ട് .വരുംതലമുറക്ക് ആ പൈതൃകം പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിക്കണം കാലത്തിന്റെ ഓരം ചേര്‍ന്ന് നില്‍ക്കണമെങ്കില്‍ ഇത്തരം പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനങ്ങള്‍ അതിന്റെ സകലമായ ഇടപെടലുകളും നടത്തണം. ചരിത്രത്തോടൊപ്പം നടന്ന ആളുകളുടെ പരിചയവും ഉണ്ടാകണം മനുഷ്യനെ തിരിച്ചറിയാനും ഹൃദയപൂര്‍വ്വം അവരെ ചേര്‍ത്തുവെക്കാനും സാധിക്കുന്ന ഒരു കാലമായിട്ട് വരുന്ന കാലം മാറട്ടെ എന്നും മനോഭാവത്തെ പുന:സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് കുട്ടികള്‍ മികച്ച ഉദാഹരണങ്ങളായി മാറുന്നത് അവരുടെ ഉള്ളില്‍ നിന്ന് കഴിവുകളാകുന്ന ചിറകുകള്‍ ഉണ്ടെങ്കില്‍ ആകാശത്തോളം പറക്കാന്‍ അവര്‍ക്ക് കഴിയും അതിനുള്ള സാഹചര്യം ഒരുക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആദ്ദേഹം പറഞ്ഞു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ഡോ. സി. ബാബു അധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ പി എം ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വേദിയില്‍ ബാലഗോകുലങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തശില്പം ആകര്‍ഷണീയമായി. എം. ഹരീന്ദ്രന്‍ നീലേശ്വരം സ്വാഗതവും ജില്ലാ ട്രഷറര്‍ എം. ബാബു നന്ദിയും പറഞ്ഞു.
