ബാലഗോകുലം സുവര്‍ണ്ണ ജയന്തി: നൃത്തശില്പം ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ബാലഗോകുലം സുവര്‍ണ്ണ ജയന്തി: ‘സുകൃതം കേരളം’ കലയാത്ര
ബാലഗോകുലത്തിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അമൃത ഭാരതത്തിന് ആദര്‍ശ ബാല്യം – സുകൃതം കേരളം’ സാംസ്‌കാരിക കലയാത്ര നൃത്ത ശില്പങ്ങള്‍ ശ്രദ്ധേയമായി.
കേരളത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകവും ധാര്‍മ്മിക മൂല്യങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലാസഞ്ചാരത്തിന് വിവിധ കേന്ദ്രങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.കലയിലൂടെ സാംസ്‌കാരിക ഉണര്‍വ്വ്
കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നാടിന്റെ നന്മ വീണ്ടെടുക്കുക എന്ന സന്ദേശമാണ് കലയാത്രയിലെ
ബാലഗോകുലത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ‘നൃത്തശില്പം’
മുന്നോട്ടുവെക്കുന്നത്.സംഗീത പരിപാടികള്‍, ലഘുനാടകങ്ങള്‍ എന്നിവയാണ്.
ശ്രീകൃഷ്ണ ലീലകള്‍ക്കൊപ്പം കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും പരിസ്ഥിതി സംരക്ഷണത്തിനും സ്നേഹം, സഹോദര്യം, മാതൃഭക്തി തുടങ്ങിയ ധാര്‍മ്മിക മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്താനും
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണം
സന്ദേശത്തിന്
സഹായിക്കുന്ന രീതിയില്‍ കോര്‍ത്തിണക്കിയാണ് നൃത്തശില്പങ്ങള്‍
ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കെ.സഞ്ജന,.ശിവദ സുനില്‍ ,കെ സ്‌നേഹ, കെ.
ശിഖ, കെ.സൂര്യനന്ദ
(ശംഗോലി ബാലഗോകുലം
ചിത്താരികടപ്പുറം)
ദിയ,കെ.ശിവന്യ,
സാനിയ, ജി
അര്‍ച്ചന, കെ
ഷിബിന
യദുകുലം ബാലഗോകുലം, ചിത്താരികടപ്പുറം
(വിവേകാനന്ദ ബാലഗോകുലം),
വി.ആദിത്യന്‍,
വിഘ്നേഷ് നിഗേഷ്,
നീരജ് മണികണ്ഠന്‍,
ശ്രീകൃഷ്ണ ബാലഗോകുലം (ഉദുമ താലൂക്ക് ),ശ്രീദുര്‍ഗ്ഗ ദാസ്,
ബി.നിരഞ്ജന, ബി
നന്ദന
(വിവേകാനന്ദ ബാലഗോകുലം പറമ്പ്) എന്നിവരാണ്
നൃത്ത ശില്‍പ്പവുമായി അരങ്ങത്തുള്ളത്.
ബി. വി വൃന്ദ വയലാം കുഴി, കെ.എം
ശിവാനി, എന്‍
പ്രാര്‍ത്ഥന എന്നിവരാണ് നൃത്തം പരിശീലിപ്പിച്ചത്.
പി.കെ ഗോപി
രചന നിര്‍വ്വഹിച്ചു.
സംഗീതം കെ. സുരേന്ദ്രന്‍ മാസ്റ്റര്‍, ശബ്ദലേഖനം പ്രവിജ് പ്രഭാകര്‍.
കാഞ്ഞങ്ങാട് നടന്ന കലായാത്ര സംഘമവേദിയില്‍ ദുബൈ ബാലഭാരതി ആദ്യാത്മിക സമിതി സത് സംഘ് പ്രമുഖ് വി .കുഞ്ഞിക്കണ്ണന്‍ ന്റെ അധ്യക്ഷനായി. റിട്ട. എയര്‍ഫോഴ്‌സ് ഓഫീസര്‍ എച്ച്.എന്‍ പ്രഭാകര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാലഗോകുലം രക്ഷാധികാരി കെ. വി ഗണേശന്‍, ജില്ലാ സെക്രട്ടറി എന്‍.ടി. വിദ്യാധരന്‍, ജോയിന്റ് സെക്രട്ടറി എം. ജയറാമന്‍, ട്രഷറര്‍ എം. രാധാകൃഷ്ണന്‍, ഗോകുലജില്ലാ സെക്രട്ടറി സുരേഷ് പി. പടിഞ്ഞാറെക്കര , ജില്ലാ ഭഗിനി പ്രമുഖ എം.അനിത എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഉപാധ്യക്ഷന്‍ പദ്മനാഭന്‍ പുല്ലൂര്‍, സുമരാജന്‍, നളിനി തുക്കാറാം, രൂപ സതീഷ്, ശാലിനി പ്രഭാകര്‍, ഹേമലത , നഗരസഭാ കൗണ്‍സിലര്‍ സുകന്യ എന്നിവര്‍ കാഞ്ഞങ്ങാട് കലാ യാത്രയ്ക്ക് നേതൃത്വം നല്‍കി. നൃത്തശില്പം അവതരിപ്പിച്ച കലാകാരന്‍മാര്‍ക്ക് സദ്ഗുരു സ്വാമി നിത്യാനന്ദ ബാലഗോകുലം സ്‌നേഹോപഹാരം നല്‍കി.
കലായാത്രക്ക്
കള്ളാര്‍ , പാണത്തൂര്‍
സ്വീകരണം നല്‍കി.
പാണത്തൂരില്‍ സമാപന സമ്മേളനം സിനിമാ, നാടക നടന്‍ കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ല അധ്യക്ഷന്‍ ബാബു മാഷ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ വേണുഗോപാല്‍ , എം ഷിബു എന്നിവര്‍ സംസാരിച്ചു. ഉദയന്‍ വളപ്പില്‍ സ്വാഗതവും കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 9.30ന് ബന്തടുക്ക ടൗണ്‍ , 11.30 ന് പൊയിനാച്ചി ടൗണ്‍, വൈകീട്ട് 3ന് പെരിയ ടൗണ്‍, 5 ന് പാലക്കുന്ന് ടൗണില്‍
നടക്കുന്ന
സമാപനത്തിലൂടെ
കലാ യാത്ര കാഞ്ഞങ്ങാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാവും.

 

error: Content is protected !!