കാഞ്ഞങ്ങാട് : മരത്തിന് മുകളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. ബളാല്‍ മരുതം തുളത്തെ കോരന്റെ വീടിന് സമീപം മരത്തില്‍
നിന്ന് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബാബു, ഉദ്യോഗസ്ഥരായ സുനില്‍ സുരേന്ദ്രന്, സി. അനൂപ്, അനീഷ് എണ്ണപ്പാറ എന്നിവര്‍ ചേര്‍ന്നാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ സുരക്ഷിതമായി പിടികൂടി റിസേര്‍വ് ഫോറസ്റ്റില്‍ തുറന്നുവിട്ടു.
