ഉദുമ:സംഘചേതന ലൈബ്രറി ആന്റ് റീഡിംഗ് റൂം കുതിരക്കോട് പുതുവത്സര കലാസന്ധ്യ സംഘടിപ്പിച്ചു. കലാ സന്ധ്യയുടെ ഉദ്ഘാടനം
പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ വി കാഞ്ചന നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ രാജേഷ് കുമാര്‍
അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഹനീഫ, വാര്‍ഡ് മെമ്പര്‍മാരായ സുജാത കെ , സി കെ അശോകന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഭഭബ സിനിമയിലെ ബാല താരം ശ്രീഹരി സജിത്തിനെ പാരിപാടിയില്‍ അനുമോദിച്ചു. ബാലന്‍ കുതിരക്കോട്, ബാലകൃഷ്ണന്‍ കെ, അനിത നാരായണന്‍, രാമചന്ദ്രന്‍ എ ടി, സ്മിത കരുണാകരന്‍ സംസാരിച്ചു ലൈബ്രറി സെക്രട്ടറി
പദ്മനാഭന്‍ പി സ്വാഗതവും കൃഷ്ണ പ്രിയേഷ് നന്ദിയും പറഞ്ഞു
