വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിര നടന്നു

കോട്ടപ്പാറ: വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ ധനുമാസ തിരുവാതിര അവതരിപ്പിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന മാതൃസമിതി ജോയിന്റ് സെക്രട്ടറി കെ.എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു . മാതൃസമിതി പ്രസിഡന്റ് ഉഷാകുമാരന്‍ അധ്യക്ഷനായി. ക്ഷേത്രം സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി രമേശന്‍, ക്ഷേത്രം പ്രസിഡന്റ് പിഎസ് ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മാതൃസമിതി സെക്രട്ടറി പി.ഇന്ദിര സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വി. നാരായണി നന്ദിയും പറഞ്ഞു. ധനുമാസത്തില്‍ തിരുവാതിര നക്ഷത്രം വരുന്ന ദിവസം പരമശിവപാര്‍വതീ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ വിശ്വാസത്തിന്റെ ഭാഗമായി സ്ത്രീകള്‍ വ്രതം അനുഷ്ഠിക്കുകയും ക്ഷേത്ര തിരുസന്നിധിയില്‍ പ്രാദേശിക സമിതികളിലെ അമ്മമാരും കുട്ടികളും ചേര്‍ന്ന് തിരുവാതിരക്കളി അവതരിപ്പിച്ചത്. തിരുവാതിരപ്പുഴുക്ക്
പ്രസാദമായി നല്‍കി.

 

error: Content is protected !!