വൈബ് 4 വെല്‍നെസ്സ് ആരോഗ്യം ആനന്ദം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു;  പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു

പടന്നക്കാട്: കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന വൈബ് 4 വെല്‍നെസ്സ് – ആരോഗ്യം ആനന്ദം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നിര്‍വഹിച്ചു. ജീവിതശൈലി രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ ചെറുക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന എല്ലാ പരിപാടികള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ കലവറ ഇല്ലാത്ത സഹകരണം ഉണ്ടായിരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജിം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.ഭാരതീയ ചികിത്സ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. ഇന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി സിഎംഒ ഡോ.കെ ബിന്ദു, ‘ എന്‍ എ എം ഡിപിഎം ഡോ. നിഖില നാരായണന്‍, ഡോ.കെ. വിശ്വനാഥ്, ഡോ.പി. തുഷാര, ഡോ.എം. അഫസീലബീ, ഡോ. പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!