പുല്ലൂര്‍ : പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനവും കെട്ടിപ്പിടിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച എം. കുഞ്ഞമ്പുവിന്റെ മൂന്നാം ചരമ വാര്ഷികവുംഅനുസ്മരണവും സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരളത്ത് നടന്നു. സി.പി.ഐ.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി. വി. രമേശന് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി ടി. ബിന്ദു അധ്യക്ഷത വഹിച്ചു. സുനു ഗംഗാധരന്, എ. കൃഷ്ണന്, മാടിക്കാല്‍ നാരായണന്,എം. വി. നാരായണന്, വി. നാരായണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.
