ഗിന്നസ് വേള്‍ഡ് മംഗലംകളി സംഘാടകസമിതി രൂപീകരിച്ചു

രാജപുരം : മാവിലന്‍ മലവേട്ടുവന്‍ ഗോത്രത്തിന്റെ മംഗലംകളി ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിന് കള്ളാര്‍ പഞ്ചായത്ത് സംഘാടക സമിതി രാജപുരം മില്‍മ ഹാളില്‍ ചേര്‍ന്നു. ശങ്കരന്‍ മുണ്ടമാണി അദ്ധ്യക്ഷനായി.
ജില്ലാ കോര്‍ഡിനേറ്റര്‍ ഓ.കെ പ്രഭാകരന്‍ പരിപാടി വിശദീകരിച്ചു സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ രതീഷ് കാട്ടുമാടം, മീഡിയ ചെയര്‍മാന്‍ നാരായണന്‍ കണ്ണാടി പാറ, പബ്‌ളിസിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ മൂപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കുഞ്ഞികണ്ണന്‍പൂക്കുന്നം സ്വാഗതവും സിനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കുഞ്ഞികണ്ണന്‍പൂക്കുന്നം (ചെയര്‍മാന്‍), രാജേഷ് ചീമുള്ളടുക്കം (ജനറല്‍ കണ്‍വീനര്‍), സുധീഷ് പെരിങ്കയ (ട്രഷറര്‍), സിനോജ്, സുകു, മോഹനന്‍ കൊറത്തികയ, ബിന്ദു ഗംഗാധരന്‍, സുരേന്ദ്രന്‍, നാരായണി പെരുങ്കയ, സതീശന്‍ കപ്പള്ളി (വൈ ചെയര്‍മാന്‍മാര്‍), അനീഷ് കൊത്തികല്ല്, മാധവന്‍ കൊട്ടോടി, കൃഷ്ണന്‍, സുകുമാരന്‍, സുനില്‍കുമാര്‍, ഗോപി എടക്കടവ്, ഗോപി കാഞ്ഞിരത്തടി, രാഹുല്‍ ഒക്ലാവ്, കൃഷ്ണന്‍കുടുംബുര്‍, എം ആര്‍ രാഹുല്‍, ഗോപാലന്‍, രാജു, സതീശന്‍ പാലംകല്ല്, ബിനു പാലംകല്ല് (കണ്‍വീനര്‍മാര്‍)

 

error: Content is protected !!