മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാര വിതരണം ജനുവരി 7 ന്; കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും

.കാഞ്ഞങ്ങാട്: മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് കാഞ്ഞങ്ങാട് മിംടെക് മാരുതി ഇന്‍സ്റ്റ്യൂട്ട് കാഞ്ഞങ്ങാട് സംയുക്തമായി സംഘടിപ്പിക്കുന്ന മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാര വിതരണം ജനുവരി 7 ന് ഉച്ചക്ക് 2.30 ന് കാഞ്ഞങ്ങാട് എമിറേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. സമഗ്ര സംഭാവന ചലച്ചിത്ര
പുരസ്‌കാരം സിബി മലയിനും സാഹിത്യ പുരസ്‌കാരം സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ പത്‌നി ശോഭന രവീന്ദ്രനും സമ്മാനിക്കും. കാല്‍ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസ പത്രവുമാണ് അവാര്‍ഡ്.
ക്ഷേത്രകര്‍മ്മ പുരസ്‌കാരം പാലക്കുന്ന് കഴകത്തിലെ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ക്കും കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരത്തിന്നും, സാംസ്‌കാരിക പുരസ്‌കാരം ആര്‍ട്ട് ഫോറം കാഞ്ഞങ്ങാടിനും നല്‍കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച
ഡോ. മണികണ്ഠന്‍ മേലത്ത് (വ്യാവസായം), ഷംസുദ്ദീന്‍പാലക്കി, (ആതുരസേവനം),രാജന്‍ മുളിയാര്‍ (കലാരംഗം), സുകുമാരന്‍ ആശിര്‍വാദ് (ഫോട്ടോഗ്രഫി) എന്നിവരെ ആദരിക്കും. മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷനാവും. കെ ആര്‍ ദാമോദരന്‍ ആര്‍ക്കിടെക്ക്, പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്‌മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എസ് പി ഷാജി സ്വാഗതവും ഇ വി ജയകൃഷ്ണന്‍ നന്ദിയും പറയും. പരിപാടിക്ക് മുന്നോടിയായി രമേശന്‍ നായര്‍ സ്മൃതി ഗാനങ്ങള്‍ അടങ്ങിയ ‘രമ്യം 2026 ‘ വി.ടി.സുധാകരന്‍, മഹേഷ് മുന്നാട്, രജിതാ സുരേഷ് എന്നിവര്‍ പാടും.
വാര്‍ത്താസമ്മേളനത്തില്‍ മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍, ജനറല്‍ സെക്രട്ടറി എസ് പി ഷാജി, കമ്മിറ്റിയംഗം ടിവി അജയകുമാര്‍ നെല്ലിക്കാട് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!