കാഞ്ഞങ്ങാട്:തൊഴിലെടുത്ത് അപൂര്‍വമായി ലഭിക്കുന്ന നീണ്ട 47 വര്‍ഷത്തെ സേവനത്തിനുശേഷം കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് കലക്ഷന്‍ ഏജന്റായി സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാഞ്ഞങ്ങാടിന്റെ ചലനത്തെ തന്റെ സൈക്കിള്‍ യാത്രയിലൂടെ കണ്ട എല്ലാവരും സ്നേഹത്തോടെ പാണ്ടുവേട്ടന് എന്ന് വിളിക്കുന്ന പാണ്ടുറംഗ ഷേണായിക്ക് ബാങ്ക് ഭരണസമിതിയും, ജീവനക്കാരും, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന് അംഗങ്ങളും ചേര്‍ന്ന് യാത്രയയപ്പ് നല്കി. തന്റെ സൈക്കിള്‍ യാത്രയിലൂടെ തൊഴിലും ജനകീയ പ്രവര്‍ത്തനവും ഒരുമിച്ച് ചേര്‍ത്ത് എല്ലാവര്ക്കും തന്റെ കഴിവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തി നിരവധി സഹായങ്ങള്‍ നല്കി ജീവിതത്തില്‍ എന്നും സത്യസന്ധത പുലര്‍ത്തിയ ബാങ്കിന്റെവളര്ച്ചയ്ക്കൊപ്പം ചേര്‍ന്നുനിന്ന വ്യക്തിത്വത്തിന് ഉടമയാണ് നീണ്ട വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പാണ്ടുയേട്ടന്. കുന്നുമ്മല്‍ മുഖ്യ ശാഖ ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് വൈസ് പ്രസിഡണ്ട് വി ഗിനീഷ് ഉദ്ഘാടനം ചെയ്ത് ഭരണസമിതിയുടെ ഉപഹാരം നല്കി. ജീവനക്കാരുടെ സ്നേഹോപഹാരം ബാങ്ക് സെക്രട്ടറി വി വി ലേഖയും, യൂണിയന്റെ ഉപകാരം കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥനും കൈമാറി. വിഷനില്‍ കുമാര്‍.അദ്ധ്യക്ഷനായി. എന്‍ ഗോപി, പ്രിയേഷ് കാഞ്ഞങ്ങാട്, കെ. തങ്കമണി, സി. വിജയന്, എ വി സഞ്ചയന്, എ കെ ലക്ഷ്മണന്, ടി.പി.രാജേഷ്, എം എ ഷ നൂജ്എന്നിവര് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ പ്രഭാകരന്. സ്വാഗതവും മെയിന്‍ ബ്രാഞ്ച് മാനേജര്‍ എം.സതീശന് നന്ദിയും പറഞ്ഞു.
