ബളാല്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ‘ഇനിയും ഒഴുകും മാനവ സ്നേഹത്തിന് ജീവവാഹിനിയായി ‘ ന്റെ സമാപനത്തില്‍ ഓര്‍മ്മ മരം നട്ട് സമാപനമായി. വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍ സെക്കന്ററി സ്കൂളില്‍ ഡിസംബര്‍ 26 ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒക്ലാവ് കൃഷ്ണന് ഉദ്ഘാടനം ചെയ്ത ബളാല്‍ സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് ജനുവരി ഒന്നിന് ഉച്ചയോടെ സമാപിച്ചു. ബളാല്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സുരേഷ് മുണ്ടമാണിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ .ടി . ജോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ വരക്കാടിന്റെ പ്രദേശിക ചരിത്രം ‘ ദേശ നാഴിക ‘ വിശിഷ്ടാതിഥിയായ വെസ്റ്റ് എളേരി പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ.ജനാര്ദ്ദനന് പ്രകാശനം ചെയ്തു. വളണ്ടിയര്‍മാര്‍ക്ക് ‘ അവാര്‍ഡ് വിതരണം ഉദ്ഘാടനകനും വിശിഷ്ടാതിഥിയും കൂടി നിര്‍വ്വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് വരക്കാട് സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് പ്രഭാകരന്, വരക്കാട് സ്കൂള്‍ ഹെഡ്മിസ്ട്രസ് നിഷ പി.കെ, സീനിയര്‍ അസിസ്റ്റന്റ് കലാവതി പി.വി, ബളാല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി മോളി കെ.ടി, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി മോഹന്‍ ബാനം എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ ഋഷികേശ്, അനഘ എം.എ, നിവേദ്യ , സത്യ എസ് ബോസ് എന്നിവര്‍ ക്യാമ്പ് റിവ്യു നടത്തി. യോഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് മൈസണ്‍ കെ സ്വാഗതവും, പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ ഒരാഴ്ച നീണ്ടുനിന്ന നാടറിഞ്ഞ സഹവാസ ക്യാമ്പിന് സമാപനം കുറിച്ചു.
