കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ന്യൂ ഇയര്‍ ആഘോഷിച്ചു

കാഞ്ഞങ്ങാട് : റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ന്യൂ ഇയര്‍ ആഘോഷം നടത്തി. സ്റ്റാഫും മാനേജ്‌മെന്റും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. റിയല്‍ പിആര്‍ഒ നാരായണന്‍ മൂത്തല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ സി.പി. ഫൈസല്‍ അധ്യക്ഷത വഹിച്ചു.മാനേജര്‍ ശ്രീജീഷ് നന്ദി പറഞ്ഞു. സൂപ്പര്‍വൈസര്‍മാരായ പ്രശാന്ത്, സതീശന്‍, സുഗുണ, രമ്യ, അസ്ലം, ഷബീര്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുഴുവന്‍ ജീവനക്കാരും അവതരിപ്പിച്ച കൈകൊട്ടിക്കളി, ഡിജെ ഡാന്‍സ്, പാട്ട്, കസേരക്കളി തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായി.

 

error: Content is protected !!