കാഞ്ഞങ്ങാട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആറ്റിമാര്‍കാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും. ലേബര്‍കോഡ് പിന്‍വലിക്കണം എന്നവാശ്യപെടുകൊണ്ടും എ ഐ ടി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്തോപ്പ് മൈതാനിയില്‍ സായാഹ്ന ധര്‍ണ നടത്തി. സമരം സംസ്ഥാന സെക്രട്ടറി അഡ്വ . ഗോവിന്ദന്‍ പള്ളികപ്പില്‍ ഉദ്ഘാടനം ചെയ്തു. കെ. ശാരങ്ങധരന്‍ അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണന്‍,സി കെ. ബാബുരാജ്, പി. മിനി, ഗംഗാധരന്‍ പള്ളികപ്പില്‍, കെ. ചന്ദ്രശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. ഗോവിന്ദന്‍. കാഞ്ഞങ്ങാട് മുന്‍സിപ്പാള്‍ കൗണ്‍സിലര്‍ പി. എം. മിനിമോള്‍ എന്നിവര്‍ സംസാരിച്ചു. എ ദാമോദരന്‍ സ്വാഗതം പറഞ്ഞു.
