ഉലമാ ഉമറാ ബന്ധം പൈതൃകവഴികള്‍ വിസ്മരിക്കരുത്: അബ്ദുള്‍ റഹിമാന്‍ കല്ലായി

കാഞ്ഞങ്ങാട്: സമസ്ത പ്രതിസന്ധികള്‍ നേരിടുമ്പോഴൊക്കെ സമസ്തയുടെ നേതൃനിരയിലുണ്ടായിരുന്ന മഹാ പണ്ഡിതവര്യന്മാര്‍ സാദാത്തീങ്ങളേയും ഉമറാക്കളേയും, ചേര്‍ത്ത് പിടിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് സമസ്തക്ക് ഇന്ന് കാണുന്ന കെട്ടുറപ്പും, നേട്ടവും ഉണ്ടായതെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് സുന്നി മഹല്ല ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ കല്ലായി പ്രസ്താവിച്ചു.
ശംസുല്‍ ഉലമ അടക്കമുള്ള സമസ്തയുടെ മഹാരഥന്മാര്‍ പാണക്കാട് സാദാത്തീങ്ങള്‍ക്ക് നല്‍കിയ ആദരവും, സ്വീകാര്യതയും കേരള മുസ്ലിം ഉമ്മത്തിനെ സമസ്തയുടെ പിന്നില്‍ അണിനിരത്തിയതിന്റെ പ്രധാന ഘടമായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. സുന്നി മഹല്ല് ഫെഡറേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമറാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് ബിഗ്ഗ് മഹാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍
എസ് എം എഫ് സംസ്ഥാന ജില്ലാ പ്രസിഡണ്ട് എ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ പി പി കുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂര്‍ ആമുഖം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സി ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മസ് ലഹത്ത് സമിതി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയായി. ഹാദിയ ദേശീയ പ്രസിഡന്റ് ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് വിഷയാവതരണം നടത്തി. അന്തരിച്ച സമസ്ത ഉപാദ്ധ്യക്ഷന്‍ യു എം അബ്ദുറഹ്മാന്‍ മൗലവിയുടെ അനുസ്മരണവും ദുആ മജ്‌ലിസിനും ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്, കമ്മ്യൂണിറ്റി സെന്റര്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി എം ഖാദര്‍ ഹാജി ചെര്‍ക്കള, ബഷീര്‍ വെള്ളിക്കോത്ത്, താജുദ്ദീന്‍ ചെമ്പരിക്ക, സി കുഞ്ഞാമ്മദ് ഹാജി പാലക്കി, ടി സി എ റഹ്മാന്‍, അസീസ് മരിക്ക, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, കെ കെ അബ്ദുല്ല ഹാജി അതിഞ്ഞാല്‍, എം കെ റഷീദ് ആറങ്ങാടി, ഇ എം കുട്ടി ഹാജി നീലേശ്വരം, സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, പി കെ അബ്ദുല്‍ ഖാദര്‍ ചീമേനി സംസാരിച്ചു.
ജില്ലാ ട്രഷറര്‍ എ ഹമീദ് ഹാജി നന്ദി പറഞ്ഞു.

 

error: Content is protected !!