ബങ്കളം : ‘യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി’ എന്ന സന്ദേശമേകി കക്കാട്ട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന ഉപ്പിലിക്കൈ ജി.എച്ച് എസ് എസിലെ എന്‍ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് കക്കാട്ട് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മടിക്കൈ ഗ്രാമത്തിലെ ആദ്യ സിവില്‍ സര്‍വീസ് റാങ്ക് ജേതാവുമായ സി.ഷഹീന്‍ ഐ. പി.എസ് സന്ദര്‍ശിച്ചു. തന്റെ സിവില്‍ സര്‍വ്വീസ് മോഹങ്ങള്‍ക്ക് കരുത്തേകിയ വിദ്യാലയ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചപ്പോള്‍ ക്യാമ്പംഗങ്ങള്‍ക്ക് അത് പുത്തന്‍ അനുഭവമായി മാറി.ഓള്‍ ഇന്ത്യ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 396 -ആം റാങ്ക് കരസ്ഥമാക്കിയ ഷഹീന്‍
10 ആം ക്ലാസ് വരെ ജി എച്ച് എസ് എസ് കക്കാട്ട് സ്‌കൂളിലും, പ്ലസ്ടു പഠനം ദുര്‍ഗാ എച്ച് എസ് എസി ലും തുടര്‍ന്ന് എന്‍ ഐടി കോഴിക്കോട് നിന്നും ബിടെക് ബിരുദവും പൂര്‍ത്തിയാക്കി. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷഹീന്‍ ഇപ്പോള്‍ രാജസ്ഥാനിലെ ജോദ്പുരില്‍ സി സി പി ആയി ജോലി ചെയ്ത് വരികയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ മേന്മകള്‍ ഏറെ മനസ്സിലാക്കിയത് മറ്റ് ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ കണ്ടപ്പോഴാണെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മപ്പെടുത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ. എം . സുധാകരന്‍ , കെ.വി. സുമ , എന്‍.ജി. രഘുനാഥന്‍ , ടി പി . രാജേഷ് , കെ.പി.ജാഫര്‍ , എം.എം. മാജി തുടങ്ങിയവര്‍ സംസാരിച്ചു.
ഷഹീന്‍ സി ഐ പി എസ് ഉപ്പിലിക്കൈ ജി എച്ച് എസ് എസിന്റെ എന്‍ എസ് എസ് ക്യാമ്പില്‍
