തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി വിജയിപ്പിക്കുക: 15 ന് കാഞ്ഞങ്ങാട്ട് പ്രതിഷേധ മാര്‍ച്ച് നടത്തും

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാന്‍ ജനുവരി 5 ന് വാര്‍ഡുകളില്‍ നടക്കുന്ന തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി വിജയിപ്പിക്കാന്‍ എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ കാസര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കോട്പദ്ധതിയില്‍ നിന്നും കോട്മഹാത്മഗാന്ധിയുടെ പേരുപോലും മാറ്റി രാജ്യത്ത് 15 കോടി കുടുംബങ്ങളിലായി 26 കോടി തൊഴിലാളികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേബര്‍ ബഡ്ജറ്റും തുടര്‍ച്ചയായി കുറക്കുകയാണ്. രാജ്യത്ത് പദ്ധതി മാതൃകയായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പുതിയ നിയമം പദ്ധതിയുടെ ബാധ്യതയാകെ സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ്. പദ്ധതി തയുടെ 60 ഗതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന വുമെന്നാക്കി മാറ്റി. ജനുവരി 15 ന് തിരുവനന്തപുരന്ന് ലോക് ഭവനിലേക്കും അന്ന് ജില്ലകളില്‍ പതിനായിരക്കണിന് പേരെ പങ്കെടുപ്പിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തും. 15 ന് കാഞ്ഞങ്ങാട്ടാണ് മാര്‍ച്ച്. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ബേങ്ക് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ യൂണിയന്‍ സംസ്ഥാന എക്ക് സിക്യൂട്ടി വംഗം ടി.എം.എ കരിം ഉല്‍ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി.ദിവാകരന്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍, കയനികുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. സെക്രട്ടറി ഗൗരി പനയാല്‍ സ്വാഗതം പറഞ്ഞു

 

 

 

error: Content is protected !!