കുണ്ടംകുഴി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നവര്‍ ആഘോഷങ്ങള്‍ അതിര് വിടരുതെന്ന് എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി മുഹമ്മദ് റാശിദ് ഹിമമി സഖാഫി ബങ്കളം പറഞ്ഞു. വഴി തടഞ്ഞും ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കി പ്രായമായവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും പ്രയാസമാകുന്ന രീതിയില്‍ ആഘോഷങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. നിരാലംബരെയും നിരാശ്രയരെയും ചേര്‍ത്ത് പിടിക്കാന്‍ പുതുവര്‍ഷത്തില്‍ നാം തയ്യാറാവണം
നമ്മുടെ ചുറ്റുഭാഗം കൃത്യമായി നിരീക്ഷിക്കുകയും ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് നിറവേറ്റി കൊടുക്കുകയും വേണമെന്നും. ലഹരി ഉപയോഗിക്കാനുള്ള ലൈസന്‍സ് ആയി പുതുവര്‍ഷ ആഘോഷം കാണരുതെന്നും അദ്ദേഹം ഉണര്‍ത്തി
