ലെന്‍സ് ഫെഡ് സംസ്ഥാന സമ്മേളനം ജനുവരി 30,31 തിയ്യതികളില്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: ലൈസന്‍സ്ഡ് എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലെന്‍സ്‌ഫെഡിന്റെ പതിനാലാം സംസ്ഥാന സമ്മേളനം ജനുവരി 30 31 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടത്തും. സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്നു. തൃക്കരിപ്പൂര്‍ എംഎല്‍എ..എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാര്‍ അധ്യക്ഷതനായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായി.സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ പി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് സി വി വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി ദിനേശന്‍ കെ, സെബാസ്റ്റ്യന്‍ ടിജെ, മധുസൂദനന്‍ എ സി. ശ്രീജിത്ത് വിവി. അഖില്‍ അയ്യാങ്കടവ്.. അബ്ദുല്ലത്തീഫ്, വിപിന്‍ ഡൊമിനിക് എന്നിവര്‍ സംസാരിച്ചു.. ജനുവരി 30 ന് പ്രകടനവും മെട്രോ പ്ലാസ ഗ്രൗണ്ടില്‍ പൊതുസമ്മേളനവും നടക്കും.31 ന് പ്രതിനിധി സമ്മേളനം പല്ലെഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കും. സംഘടകസമിതി ചെയര്‍മാനായി മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശനെയും ചെയര്‍മാനായി സി എസ് വിനോദ്കുമാറിനെയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ഇ പി ഉണ്ണികൃഷ്ണനെയുംജനറല്‍ കണ്‍വീനര്‍ ആയി ജിതിന്‍ സുധാകൃഷ്ണനെയും തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ വിജയത്തിനാവശ്യമായ മറ്റു കമ്മിറ്റികളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.

 

error: Content is protected !!