എംഡിഎംഎയുമായി സ്ത്രീയുള്‍പ്പെടെ 5 പേരെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: പുതുവത്സരത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വന്‍ രാസലഹരി വേട്ട. എംഡിഎംഎ യുമായി ഒരു സ്ത്രീയുള്‍പ്പെടെ 5 പേരെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു . ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ് ന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ നടത്തിവരുന്ന പരിശോധനയിലാണ് 5 പേര്‍ സംഘം പിടിയിലായത്. പട്‌ല സ്വദേശി അബ്ദുള്‍ റൗഫ്, ഷിറിബാഗിലു സ്വദേശി അബൂബക്കര്‍ സിദ്ധിഖ്, അടുക്കത്ത്ബയല്‍ സ്വദേശി അമീര്‍, മുഹമ്മദ് മുഹ്താസിം, അണങ്കൂര്‍ സ്വദേശിനി ജാസ്മിന്‍ എന്നിവരാണ് പിടിയിലായത്. പുതുവത്സര ആഘോഷത്തിന് ആദൂര്‍ കൊപ്പാലത്തുള്ള ഹെവന്‍ ഹോംസ്റ്റേയില്‍ എത്തിയതാണ് സംഘം, സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേയ്, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രികരിച്ച് ജില്ലാ പോലീസ് നടത്തിവരുന്ന റെയ്ഡിലാണ് പ്രതികള്‍ ലഹരിയുമായി പിടിയിലായത്.

 

error: Content is protected !!