ഓട്ടന്‍ തുള്ളലില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും അര്‍ജുന്‍ എം കൃഷ്ണ ഫസ്റ്റ് എ ഗ്രേഡ് നേടി

കാസര്‍കേട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഓട്ടന്‍ തുള്ളലില്‍ അര്‍ജുന്‍ എം കൃഷ്ണക്ക് തുടര്‍ച്ചയായി
നാലാം വര്‍ഷവും ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അര്‍ഹത നേടി. കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡ റി സ്‌കൂളില്‍ എട്ട്, ഒന്‍പത്, 10 ക്ലാസു കളില്‍ പഠിക്കുമ്പോള്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു അര്‍ജുന്‍ കൃഷ്ണ.ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍ കൃഷ്ണ. കൂത്തുപ്പറമ്പിലുള്ള കലാമണ്ഡലം മഹേന്ദ്രന്‍ മാഷുടെ ശിക്ഷണത്തിലാണ് തുള്ളല്‍ അഭ്യസിക്കുന്നത്. തൈക്കടപ്പുറത്തുള്ള കുവൈറ്റ് പ്രവാസിയായ സുമേഷ് രാജിന്റെയും രേണുക കാഞ്ഞങ്ങാട് ദമ്പതികളുടെ മകനാണ്.

 

error: Content is protected !!