കാഞ്ഞങ്ങാട്: കേരള ഹോംഗാഡ് അസോസിയേഷന് കാസര്‍കോട് ജില്ല സമ്മേളനം കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാറില്‍ വെച്ച് നടന്നു. ഹോംഗാര്‍ഡ് അസോസിയേഷന് ജില്ലാ രക്ഷാധികാരിയും, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചേരമാനുമായ വി വി രമേശന് ഉദ്ഘാടനം ചെയ്തു.സമ്മേളനം കേരള ഹോംഗാര്‍ഡ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഏ വി ബിജു കൂടോല് അദ്ധ്യക്ഷനായി.
ഹോംഗാര്‍ഡുമാര്‍ക്ക് പ്രൊവിഡണ്ട് ഫണ്ട് ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ വെച്ച് 2026 – 27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ കെ സന്തോഷ് കുമാര്‍ (പ്രസിഡന്റ്), ഗോപിനാഥന് നായര്‍, എന്‍ പി രാജന് (വൈസ് പ്രസിഡന്റുമാര്‍), എ.രാജേന്ദ്രന് (സെക്രട്ടറി) , സജിന്‍ പലേരി, വി രാജു (ജോ: സെക്രട്ടറിമാര്‍) , എ മനൂപ് (ട്രഷറര്‍)
എന്നിവരേയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി ഏ വി ബിജു കൂടോലിനേയും തെരഞ്ഞെടുത്തു. യോഗത്തില്‍ ജില്ല സെക്രട്ടറി ദാമോദരന്‍ കെ സ്വാഗതവും ട്രഷറര്‍ മനൂപ് എ നന്ദിയും പറഞ്ഞു.
