കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മദ്രസ്സ അദ്ധ്യാപകനായ പ്രതിക്ക് 14 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. കുമ്പള പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മദ്രസ്സ അദ്ധ്യാപകനും പ്രതിയുമായ കിദൂര്‍ ബജപ്പാ കടവ് എ. അബ്ദുള്‍ ഹമീദ് (46) നെയാണ് സ്പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒ ഫന്‍സസ് അണ്ടര്‍ പോക്സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി എം.സുരേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 3 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. 2023 നവംബര്‍ മാസം ആദ്യം മുതല്‍ പല ദിവസങ്ങളില്‍ മദ്രസ്സ ക്ലാസ് മുറിയില്‍ വെച്ച് ക്ലാസ് എടുക്കുന്നതിനിടെ അദ്ധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലാണ്
ഇന്ത്യന്‍ ശിക്ഷ നിയമം 354 പ്രകാരം 3 വര്‍ഷം കഠിന തടവും , 5000രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവും, 354 (എ)(2) പ്രകാരം 3 വര്‍ഷം കഠിന തടവും 5,000രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍, 3 മാസം അധിക തടവും പോക്സോ ആക്ട് 10 ആര്/9( എഫ്) ആന്റ് (l) പ്രകാരം 5 വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും,75 ജെ.ജെ ആക്ട് പ്രകാരം 3 വര്‍ഷം കഠിന തടവും 5,000രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.കുമ്പള പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന വി കെ. അനീഷ് ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന് ഹാജരായി.
