കാഞ്ഞങ്ങാട് : മഹാത്മാഗാന്ധിയുടെ പേരില്‍ തന്നെ തൊഴില്‍ ഉറപ്പ് പദ്ധതി നിലനിര്‍ത്തുക, നിയമ ഭേദഗതി പിന്‍വലിക്കുക, കേന്ദ്ര ഗവ. നീതി പാലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി. ടി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം കൂത്തൂര്‍കണ്ണന്‍, രാജന്‍ മടത്തനാടന്‍ ,സി വിജയന്‍ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പി കെ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എന്‍. കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
