നാടിന്റെ ഉള്ളറിഞ്ഞ എന്‍.എസ്.എസ്. സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘സ്‌നേഹസ്പര്‍ശം’ സമാപിച്ചു

പെരിയ: ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സ്‌പെഷ്യല്‍ക്യാമ്പ് ‘സ്‌നേഹ സ്പര്‍ശത്തി’ന് സമാപനമായി.bഎന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ അംബേദ്കര്‍ കോളേജ് ഓഫ് എഡ്യുക്കേഷനില്‍ ഡിസംബര്‍ 23 ന് ആരംഭിച്ച ക്യാമ്പിന്റെ സമാപന സമ്മേളനം വാര്‍ഡ് മെമ്പര്‍ കെ.പി ദീപ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷസ്ഥാനം വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ പ്രവീണ്‍ കുമാര്‍, അംബേദ്കര്‍ എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ ബിപുലാറാണി, പി.ആര്‍. ഒ സി മുഹമ്മദ് കുഞ്ഞി, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ വി സാവിത്രി, സ്റ്റാഫ് അഡൈ്വസര്‍ സി ഷിജിത്ത്, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ പി അഭിലാഷ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ തബ്ഷീറ, എന്‍ എസ് എസ് സെക്രട്ടറി പി.കെ ശ്വേത തുടങ്ങിയവര്‍ സംസാരിച്ചു.

യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കര്‍മ്മം അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഏഴ് ദിവസങ്ങളിലായി പെരിയ ഗ്രാമം കേന്ദ്രീകരിച്ച് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി അംബേദ്കര്‍ കോളേജ് പരിസരത്ത് അപൂര്‍വ്വയിനം ഔഷധസസ്യങ്ങള്‍ ശേഖരിച്ച് ഔഷധത്തോട്ടവും ജൈവകൃഷി രീതിയെ അവലംബിച്ചുകൊണ്ട് പച്ചക്കറിത്തോട്ടവും നിര്‍മ്മിച്ചു. ക്യാമ്പിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ പെരിയ സാമൂഹികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായി. കാട് വെട്ടിത്തെളിച്ചും ചപ്പുചവറുകള്‍ വൃത്തിയാക്കിയും നാല്പതോളം വളണ്ടിയര്‍മാരാണ്. ശുചീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. തുരുമ്പെടുത്ത് ഉപയോഗശൂന്യമായി കിടന്ന സ്ട്രക്ചറുകളും സ്റ്റാന്റുകളും വൃത്തിയാക്കി പെയിന്റടിച്ച് അവയ്ക്ക് പുതിയ ഭാവം പകര്‍ന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശ്, വാര്‍ഡ് മെമ്പര്‍ ഉഷ ടീച്ചര്‍, എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരിയ മാനസ ഗ്രാമത്തില്‍ ലൈബ്രറി രൂപീകരണത്തിനും ക്യാമ്പ് മുന്‍കയ്യെടുത്തു. ക്യാമ്പിന്റെ ആറാം ദിനം നാടിന്റെ ജീവനാഡികളിലൊന്നായ നിടുവോട്ട് പാറ- പെരിയ ബസാര്‍ തോട് കേന്ദ്രീകരിച്ച് നടത്തിയ തടയണ നിര്‍മ്മാണം സപ്തദിനക്യാമ്പിന്റെ പ്രധാനപ്രവര്‍ത്തനമായിരുന്നു. വിദ്യാര്‍ത്ഥികളില്‍ മാനസികമായ ഉണര്‍വ്വുണ്ടാക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി സുധീഷ് ചട്ടഞ്ചാലിന്റെ നേതൃത്വത്തിലുള്ള ഐസ് ബ്രേക്കിംഗ്, കാഞ്ഞങ്ങാട് ഫയര്‍ ആന്റ് സേഫ്റ്റി സര്‍വ്വീസസ് നയിച്ച ഫയര്‍ ആന്റ് സേഫ്റ്റി അവബോധക്ലാസ്, മെന്റലിസ്റ്റ് സനല്‍ പാടിക്കാനത്തിന്റെ മൈന്‍ഡ് ഫുള്‍ മൊമന്റ്, പ്രഥമ ശുശ്രൂഷാക്ലാസ്, എം. ലാവണ്യ നയിച്ച ലൈഫ് സ്‌കില്‍ എംപവര്‍മെന്റ്, വിവിധ കലാപരിപാടികള്‍ തുടങ്ങിയവും ‘സ്‌നേഹസ്പര്‍ശത്തി’ന്റെ ഭാഗമായി സംഘടിപ്പിച്ചു. സമൂഹത്തിന്റെ ഭാഗമാണ് താനെന്നും സാമൂഹിക പ്രവര്‍ത്തനം തന്റെ കര്‍ത്തവ്യമാണെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച് അമ്പതോളം വിദ്യാര്‍ത്ഥികളായിരുന്നു ക്യാമ്പിന്റെ കരുത്ത്.

 

error: Content is protected !!