മരക്കാപ്പ് കടപ്പുറം-സിയാറത്തിങ്കര മഖാം ഉറൂസിന് ജനുവരി ഒന്നിന് തുടക്കം

കാഞ്ഞങ്ങാട് : ഉത്തര മലബാറിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ നീലേശ്വരം മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസ് ജനുവരി 1 ന് ആരംഭിക്കും. രാവിലെ 8.45 ന് മഖാം സിയാറത്തിന് ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ശരീഫ് കല്ലായി പതാക ഉയര്‍ത്തും. രാത്രി 8 മാണിക്ക് മെഗാ ദഫ് പ്രദര്‍ശനം തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.’ ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ വി ശാഫി യുടെ അദ്ധ്യക്ഷനാവും. അബ്ദുള്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. മുനീര്‍ സി എച്ച്, ഹനീഫ തക്ബീര്‍, ശക്കീര്‍ ഹുസൈന്‍ . ടി ഫസല്‍, വി അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. ഹസൈനാര്‍ എ പി സ്വാഗതവും എ കെ അവറാന്‍ കുട്ടി നന്ദി പറയും.ജനുവരി 2ന് ജുമുഅ നിസ്‌കാരാനന്തരം ഖത്തം ദുആ മജ്ലിസ് രാത്രി 8 മണിക്ക് ശാഫി സിയാറത്തിങ്കരയുടെ അദ്ധ്യക്ഷതയില്‍ അബൂബക്കര്‍ സിദ്ദീഖ് സഅദി അല്‍ അഫ്‌ളലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബഹു.ഉസ്താദ് ഡോ.കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന രിഫാഈ റാത്തീബും ഇശ്ഖ് മജ്ലിസും നടക്കും വി മുബാറക് സ്വാഗതവും നേരും. ജനുവരി 3ന് ശനിയാഴ്ച ബഹു ഖാരിഅ് മുസ്ഥഫ സഖാഫി തെന്നല മതപ്രഭാഷണം നടത്തും. 4 ന് ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരവും ഓള്‍ ഇന്ത്യ ഖവാലിയും മാഷപ്പ് സോങ്ങ് മത്സരവും നടക്കും. 5 ന് ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. 6 ന് സയ്യിദ് ത്വാഹ തങ്ങള്‍ പൂക്കോട്ടൂരിന്റെയും അഹമ്മദ് നബീല്‍ ബറക്കാത്തി ബാംഗ്ലൂരിന്റേയും നേത്യത്വത്തില്‍ ഗ്രാന്റ് ബുര്‍ദ്ദ ആന്റ്‌നഅ്ത്ത് ശരീഫുംനടക്കും.
7 ന് സമാപന സമ്മേളനംമുബാറക് ഹുസൈന്‍ ഹാജി ഉദ്ഘാടനം ചെയ്യും. അശ്‌റഫ് അശ്‌റഫി അദ്ധ്യക്ഷനാവും. നിസാം പി. കെ, ഷാദുലി പി എ. വി മുഹമ്മദ് കുഞ്ഞി, അശ്റഫ് കണിച്ചിറ തുടങ്ങിയവര്‍ ആശംസ നേരും. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷറപ്പ് ചീനമ്മാടം സ്വാഗതം പറയും. സയ്യിദ് സൈനുദ്ദീന്‍ ബുഖാരി കുരികുഴി തങ്ങള്‍ മുഖ്യപ്രഭാഷണണത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. 8 ന് ഉച്ചക്ക് 2.30 മൗലിദ് ജല്‍സ നടക്കും. വൈകീട്ട് 4 മണിയോടെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി, സെക്രട്ടറി അഷ്‌റഫ് ചീനമാടം, ട്രഷറര്‍ വി.ശാഫി, ഉറുസ് കമ്മിറ്റി ചെയര്‍മാന്‍ ഷെരീഫ് കല്ലായി , ജനറല്‍ കണ്‍വീനര്‍ ഹസൈനാര്‍ എന്‍ പി, ജമാഅത്ത് കമ്മിറ്റി യു എ ഇ ശാഖ സെക്രട്ടറി
വി മുബാറക് എന്നിവര്‍  സംബന്ധിച്ചു.

 

error: Content is protected !!