കോട്ടപ്പാറ: വാഴക്കോട് ക്ഷേത്രം മുതല്‍ മുത്തപ്പന് തറവരെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന് അമൃത പുരുഷ സഹായ സംഘം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എ. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.പി. വി . കൃഷ്ണന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ബി.രാഘവന് സ്വഗതവം വി.വി ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ടി വി രാമകൃഷ്ണന് (പ്രസിഡന്റ് ) , എം. കൃഷ്ണന് (സെക്രട്ടറി), എന്‍ നാരായണന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
