കാഞ്ഞങ്ങാട്: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്ക് യഥാര്‍ഥ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. 2019 ല്‍ കാഞ്ഞങ്ങാട് നഗരസഭയിലും മടിക്കൈ പഞ്ചായത്തിലുമായി 88. 82 ഏക്കര്‍ റവന്യു ഭൂമി ഏറ്റെടുത്തു ഗുരുവനം കുന്നില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ചുറ്റുമതില്‍ മാത്രമാണുള്ളത്. ഏകദേശം 4. 9 കോടിയോളം രൂപ ചിലവഴിച്ചു ചുറ്റുമതില്‍ കെട്ടിയതല്ലാതെ വ്യവസായ പാര്‍ക്കിനാവശ്യമായ വൈദ്യുതിയോ, വെള്ളമോ, റോഡോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാക്കുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. പരിസ്ഥിതി ദുര്‍ബല മേഖലയെന്ന പരിസ്ഥിതി സ്‌നേഹികളുടെ ആവശ്യം പോലും പരിഗണിക്കാതെ കൃത്യമായ പഠനങ്ങള്‍ പോലും നടത്താതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്കിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് വേണ്ടി മാത്രം കോടികളാണ് ചിലവഴിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈയുടെ അദ്ധ്യക്ഷതയില്‍ നടന്ന നേതൃ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മാര്‍ട്ടിന്‍ ജോര്‍ജ്, രജിത രാജന്‍, മാര്‍ട്ടിന്‍ എബ്രഹാം, മണ്ഡലം പ്രസിഡന്റ്മാരായ അജീഷ് കോളിച്ചാല്‍, മണികണ്ഠന്‍ പെരുമ്പള്ളി, രാജേഷ് പാണന്തോട്, അമ്പിളി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജിബിന്‍ ജെയിംസ്, ഗോകുല്‍ ദാസ് ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കൃഷ്ണലാല്‍ തോയമ്മല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
