കാഞ്ഞങ്ങാട്:ബാലസംഘം സ്ഥാപകദിനചാരണത്തിത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റി കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു. വേലാശ്വരം വിശ്വാഭാരതി ക്ലബ്ബില്‍ നടന്ന പരിപാടി ബാലസംഘം മുന്‍ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ കെ. വി. രാജേഷ് ഉത്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് തേജിമ അധ്യക്ഷയായി. പി കൃഷ്ണന്‍ , കെ വി സുകുമാരന്‍ , ദീപ പ്രവീണ്‍, തേജസ്സ് ആര്‍, സുരേന്ദ്രന്‍ പി, ജ്യോതിഷ് ടി.പി, കുമാരന്‍ കെ. വി, നയനേഷ്, അഭിരാജ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷനില്‍, പി സ്വാഗതവും ഹരിചന്ദ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്ഥാപകദിനത്തിന്റ ഭാഗമായി യൂണിറ്റുകളില്‍ പതാകയുയര്‍ത്തലും നടന്നു.
ബാലസംഘം ചിത്താരി വില്ലേജ് കമ്മിറ്റി കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു
