കാഞ്ഞങ്ങാട്:ബാലസംഘം അജാനൂര്‍ ഫസ്റ്റ് വില്ലേജ് കമ്മിറ്റി ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി കാര്‍ണിവല്‍ സംഘടിപ്പിച്ചു. കിഴക്കും കര മുച്ചിലോട്ട് കുളം പരിസരത്തു നിന്നും ഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് ചെരിച്ചലില് വെച്ച് നടന്ന കാര്‍ണിവല്‍ ഏരിയ സെക്രട്ടറി രേവതി കൊളവയല്‍ ഉല്‍ഘാടനം ചെയ്തു. വില്ലേജ് കോഡിനേറ്റര്‍ കെ മോഹനന് അധ്യക്ഷനായി.ഏരിയ ജോ: സെക്രട്ടറി സ്നേഹ, സനല്‍, കെ.വിശ്വനാഥന്, എം.വി രാഘവന് , കെ. ഉഷ, എന്നിവര്‍ സംസാരിച്ചു. വില്ലേജ് സെക്രട്ടറി ദര്‍ശന പ്രമോദ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് വിവിധ യൂണിറ്റുകളിലെ കൂട്ടുകാര്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. നാടന്‍ പാട്ടു കലാകാരി തേജസ്വിനി നാടന്‍ പാട്ടും അവതരിപ്പിച്ചു. ഫുഡ് കോര്‍ണര്‍, വര്‍ക്ക് എക്സ്പീരിയന്‍സ്,എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.
