കാഞ്ഞങ്ങാട്: നഗരവികസനം ത്വരിതപ്പെടുത്താനും പോരായ്മകളും പരാതികളും പരിഹരിക്കാനും വിവിധ സംഘടനകള്‍ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രുപീകരിക്കു മെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി ര മേശന്. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസി യേഷന്‍(കെ.എം.എ) നല്കിയ നിവേദന ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രാഫിക്ക് റഗു ലേറ്ററി കമ്മിറ്റി തീരുമാനങ്ങള്‍ സമയ ബന്ധിതമായി നടപിലാക്കുക, അനധികൃത തെരുവ് കച്ചവടങ്ങള്‍ നിയന്ത്രിക്കുക, നഗര ശുചീകരണം കാര്യക്ഷമമാക്കുക, ശുചീകരണം രാവി ലെ ഒമ്പത് മണിക്ക് മുമ്പായി അവസാനിപ്പിക്കുന്ന തരത്തില്‍ ക്രമീകരിക്കുക, ഓവുച്ചാലുകളിലൂടെ അനധികൃതമായി മലിന ജലം ഒഴുക്കുന്നത് തടയുക, നിയമ വിധേയമായി കച്ചവടം നടത്തി വരുന്ന വ്യാപാരികളു ടെ സ്ഥാപനങ്ങളി ലേക്ക് ഇടപാടുകാര്‍ക്ക് കടന്ന് വരാന്‍ കഴിയുന്ന വിധം പാര്‍ക്കിംഗ് സംവിധാനം ക്രമീകരിക്കുക, മരങ്ങളും കടല്‍ പക്ഷികളും താവളമാക്കിയ വട വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുക, കച്ചവട സ്ഥാപനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രൂപത്തില്‍ നഗരത്തി ലെ വിവിധ ഭാഗങ്ങളില്‍ പൊതു യോഗം നടത്തുന്നത് തടയുക, വ്യാപാര ലൈസന്‍സ് പുതുക്കുന്നത് ഉള് പ്പെടെ നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്ര ത്യേക ഹെല്‍പ്പ് ഡെസ്ക്ക് സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ കെ.എം.എ നല്കിയ നിവേദനത്തില്‍ ഉന്നയിച്ചു. കെ.എം.എ പ്രസിഡന്റ് സി.കെ ആസിഫ്, ജന.സെക്രട്ടറി ഐശ്വര്യ കുമാരന്, ട്രഷറര്‍ ആസിഫ് മെ ട്രോ, വൈസ് പ്രസിഡന്റുമാരായ പി മഹേഷ്, ഗിരീഷ് നായക്ക്, ബാബുരാജ് അമൃത, നിത്യാനന്ദ നായക്ക്, സെക്രട്ടറിമാരായ ഷെരീഖ് കമ്മാടം, ശറഫുദ്ധീന്‍ ത്വാഫ, ശെരീഫ് ഫ്രെയിം, മീഡിയ കോഡി നേറ്റര്‍ ടി മുഹമ്മദ് അസ്ലം എന്നിവര്‍ ചേര്‍ന്നാണ് നി വേദനവും പുതുതായി തിര ഞ്ഞെടുക്കപ്പെട്ട ചെയര്മാന് സ്വീകരണവും നല്‍കിയത്. പ്രസിഡന്റ് സി.കെ ആസിഫ് പൂച്ചെണ്ട് നല്കി.
