സിപിഎം അംഗത്തിന്റെ വോട്ട് അസാധു; പുല്ലൂര്‍ പെരിയയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്;  എം കെ ബാബുരാജ് വൈസ് പ്രസിഡന്റ്

പെരിയ :പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് ഉച്ച കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം 13 വാര്‍ഡ് അംഗം നളിനിയുടെ വോട്ട് അസാധുവായി ..ഇതിനെ തുടര്‍ന്ന് യുഡിഎഫിലെ അഡ്വക്കേറ്റ് എം കെ ബാബുരാജിനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. 19 അംഗ ഭരണസമിതിയില്‍ യു ഡി എഫ് : 9 എല്‍ ഡി എഫ് : a ബിജെപി : 1.കക്ഷിനില.ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.സിപിഎം അംഗത്തിന്റെ വോട്ട് അസാധായത്തോടെ സിപിഎമ്മിന്റെ വോട്ടിംഗ് സംഖ്യ 8 ചുരുങ്ങി.

 

error: Content is protected !!