കാഞ്ഞങ്ങാട് : മെഡിസെപ്പ് പ്രീമിയം നിരക്കിലുള്ള ഭീമമായ വര്‍ദ്ധന പുന:പരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കിഴക്കും കര ചൈതന്യ ഓഡിറ്റോറിയത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞമ്പു അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. നീലകണ്ഠന്, ഹക്കിം കുന്നില്‍, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന് ബേളൂര്‍, കാഞ്ഞങ്ങാട് മണ്ഡലം കോണ്‍സ് പ്രസിഡണ്ട് , പി.വി. ചന്ദ്രശേഖരന്, ഐ.എന്‍ ടി യു സി വി.ബാലകൃഷ്ണന് കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിമാരായ കെ.രാമകൃഷ്ണന്, ടി വനജ,കെ.സി. രാജന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രത്നാകരന്, , പി.സി.സുരേന്ദ്രന് നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി തോമസ് മാത്യു സ്വാഗതവും, ജില്ലാ ട്രഷറര്‍ ബാബു മണിയങ്ങാനം നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വര്‍ഗീസ് അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഏവുജീന്, പി.പി. ബാലചന്ദ്രന് ഗുരുക്കള്‍, പത്മനാഭന് പലേരി, കെ.എം. വിജയന്, എം.കെ. ദിവാകരന്, കെ.പി. ബാലകൃഷ്ണന്,പി.ദാമോദരന്‍ നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതികണ്‍വീനര്‍
സി.പി. ഉണ്ണികൃഷ്ണന് സ്വാഗതവും, ജോ. കണ്വീനര്എന്.കെ ബാബുരാജ് നന്ദിയും പറഞ്ഞു. സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രന് നാലാപ്പാടം അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി)
പി. ശശിധരന് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കെ.കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു. രവീന്ദ്രന് കൊക്കോട്ട്, മാത്യു സേവ്യര്‍, കെ.ശൈലജ കുമാരി, എം.കെ. ചന്ദ്രശേഖരന് നായര്‍, ബി.യൂസഫ്, ഇ.വി. പത്മനാഭന്, കെ. ബലരാമന് എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നു ആരംഭിച്ച പ്രകടനം കിഴക്കും ക്കര ചൈതന്യ ഓഡിറ്റോറിയം പരിസരത്ത് അവസാനിച്ചു.ഭാരവാഹികള്‍: എം.കെ. ദിവാകരന് (പ്രസി), കുഞ്ഞിക്കണ്ണന് കരിച്ചേരി, തോമസ് മാത്യു, ശാന്തമ്മ ഫിലിപ്പ്, ഇ.മോഹനന്, എം.കുഞ്ഞാമിന, പി.പി.ബാലകൃഷ്ണന് (വൈ.പ്രസി), കെ.പി.ബാലകൃഷ്ണന് (സെക്ര), കെ.കുഞ്ഞിക്കൃഷ്ണഷ്ണന്, സി.പി.ഉണ്ണിക്കൃഷ്ണന്, ബി.റഷീദ, പി.ശശിധരന്, ഇ.ദാമോദരന്‍, എം.കെ.ചന്ദ്രശേഖരന് (ജോ.സെക്ര), ചന്ദ്രന് നാലപ്പാടം (ട്രഷ).
