അമ്പലത്തറ : പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കള്ളന് കയറി. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ എ എസ് ഐയുടെ മുട്ടിച്ചരലില്‍ താമസിക്കുന്ന കെ ജയരാജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കള്ളന് കയറിയത്. 26 ന് വൈകിട്ട് 3 ന് ശേഷം ജയരാജനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. 27ന് രാവിലെ 9 .40 ന് എത്തിയപ്പോഴാണ് കള്ളന് കയറിയ വിവരം അറിഞ്ഞത്. വാതിലിന്റെ പൂട്ട് പൊളിച്ച്
അകത്തു കയറിയ കള്ളന് ലാപ് ടോപ്, ക്യാമറ എന്നിവ നശിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കി. സംഭവത്തില്‍ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
