കാഞ്ഞങ്ങാട് : കാസര്‍കോട് യൂത്ത് വിംങ്ങ് ഷാര്‍ജയുടെ അഞ്ചാമത് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള തച്ചങ്ങാട് ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അവാര്‍സ് സി കെ അരവിന്ദന്. പത്തായിരത്തൊന്ന് രൂപയും ശില്പവുമാണ് അവാര്‍ഡ് ജനുവരി അവസാന തച്ചങ്ങാട് വെച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകരായ ഖാദര്‍ മാങ്ങാട്, അഡ്വ ടി കെ . സുധാകരന്‍,
മുരളിധരന്‍ പടന്നക്കാട് കെ സതീഷ് മുറിയനാവി, വി.മഹേഷ് കുമാര്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.എസ്.യു. വിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിലായി തന്റെ പ്രവര്‍ത്തന മികവ് പ്രകടിപ്പിച്ചു. ശ്രദ്ധേയനായ വാഗ്മിയും എഴുത്തുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അദ്ദേഹം, രണ്ട് തവണ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍,
ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു എ ഇ യുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കാസര്‍കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര പ്രവാസി കൂട്ടായ്മയാണ് കാസര്‍കോട് യൂത്ത് വിങ്ങ് ഷാര്‍ജ. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലയിലെ നിറസാന്നിധ്യവും മികച്ച സഹകാരിയുമായിരുന്ന മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി മികച്ച പൊതുപ്രവര്‍ത്തകനെ കണ്ടെത്തി ആദരിക്കുന്നതിനായി കാസര്‍കോട് യൂത്ത് വിങ്ങ് ഷാര്‍ജ 2019 മുതല്‍ നല്‍കിവരുന്ന പുരസ്‌കാരമാണിത്.
