പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം: ക്വാറം തികഞ്ഞില്ല; പുല്ലൂര്‍ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

പെരിയ: ഇന്ന് നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെയും ബിജെപി അംഗവും വിട്ടു നിന്നതോടെ പുല്ലൂര്‍ പെരിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. ഇന്ന് രാവിലെ പത്തര മണിക്കായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ മാത്രമാണ് മീറ്റിങ് ഹാളില്‍ എത്തിയിരുന്നത്. യുഡിഎഫ് മൂന്നാം വാര്‍ഡ് അംഗം കാര്‍ത്യാനിയും ബിജെപി 11 വാര്‍ഡ് അംഗം എ.സന്തോഷ് കുമാറും യോഗത്തിന് എത്തിയില്ല. യോഗത്തില്‍ ക്വാറം തികയാത്തതിനാല്‍ യോഗം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി. ബി ജെ പി പ്രതിനിധി യോഗത്തില്‍ എത്തിയിരുന്നുവെങ്കില്‍ ക്വാറം തികയുമായിരുന്നു. കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചതെന്ന് സി പി എം കാഞ്ഞങ്ങാട് ഏരീയാ സെക്രട്ടറി കെ രാജ്മോഹന്‍ പറഞ്ഞു. മൂന്നാം വാര്‍ഡ് മെമ്പര്‍ കാര്‍ത്യായാണിയെ പ്രസിഡന്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവസാന നിമിഷം 18-ാം വാര്‍ഡ് മെമ്പര്‍ ഉഷ നാരായണന്റെ പേരാണ് പരിഗണിച്ചത്. ഇതില്‍ പ്രതിഷേധിച്ചു
കൊണ്ടാണ് കാര്‍ത്യയാണി യോഗത്തിന് എത്താതിരുന്നത് എന്ന് കരുതുന്നു .

 

error: Content is protected !!