മാവുങ്കാല്‍:സേവാഭാരതി കാഞ്ഞങ്ങാട് , ബാല വികാസ കേന്ദ്ര സമന്വയ സമിതി കേരളം, സംയുക്തമായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ ഹേമന്ദ ശിബിരം സംഘടിപ്പിച്ചു. കുശവന്‍കുന്ന് ശശി രേഖാസ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. കെ.ശശിധര റാവു നിര്‍വ്വഹിച്ചു. സേവാഭാരതി കാഞ്ഞങ്ങാട് പ്രസിഡന്റ് ഗുരുദത്ത് റാവു അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആവണി ആവൂസ്, തൈക്കണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ അഭിനവ് എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. സേവാഭാരതി കണ്‍വീനര്‍ കെ. ബാലകൃഷ്ണന് സ്വാഗതവും, സെക്രട്ടറി വി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ എ അതുല്‍, കെ. എം ലതീഷ് എന്നിവര്‍ ദുരന്ത നിവാരണ ക്ലാസും , രത്നാകരന് കുരുക്കളുടെ നേതൃത്വത്തില്‍ കളരിപയറ്റും , ഭക്തിഗാന മത്സരവും, സംഗീത സദസ്സും അരങ്ങേറി. ഹേമന്ത ശിബിരത്തില്‍ പകെടുത്ത മുഴുവന്‍ പേര്‍ക്കും ധര്‍മ്മസ്ഥല സേവാ സംഘം കാഞ്ഞങ്ങാട് ഭക്ഷണം ഒരുക്കി.
