കാഞ്ഞങ്ങാട്ട് ജനങ്ങള്‍ ആഗ്രഹിക്കുന്നത് നഗരസഭ നടപ്പിലാക്കും: വി വി രമേശന്‍

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ 47 കൗണ്‍സില്‍മാരും ചേര്‍ന്ന് ഭരിക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായി
ചുമതല ഏറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതുവര്‍ഷത്തില്‍ പുതുനഗരമാണെന്ന് നഗരസഭ ലക്ഷ്യം വെക്കുന്നതെന്നും
ഏറ്റവും മികച്ച ശുചിത്വത്തിനുള്ള സംസ്ഥാനതല നഗരസഭ അവാര്‍ഡ് കാഞ്ഞങ്ങാട്ടേക്ക് എത്തിക്കാന്‍ എല്ലാ കൗണ്‍സില്‍മാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ശുചിത്വ വാര്‍ഡിനെ തെരഞ്ഞെടുക്കും ഇവര്‍ക്ക് ആകര്‍ഷമായ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും.അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നഗരസഭയില്‍ സ്ഥാനം ഉണ്ടാകില്ലെന്നും കാഞ്ഞങ്ങാട്ട് ജനങ്ങള്‍ ആഗ്രഹിക്കുന്നത് നഗരസഭ നടപ്പിലാക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

 

error: Content is protected !!