അതിഞ്ഞാല്‍ അന്ത്യവിശ്രമം കൊള്ളുന്ന അസയ്യദ് ഉമര്‍ സമര്‍ഖന്ത് വലിയുല്ലാഹി അവര്‍കളുടെ പേരില്‍ വര്‍ഷം തോറും കഴിച്ച് വരാറുള്ള ഉറൂസിന്റെ ഭാഗമായുള്ള മതപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി.
അതിഞ്ഞാല്‍ ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ്സ ഹാജിയുടെ അദ്ധ്യക്ഷതയില്‍ എന്‍.പി.എം. സൈനുല്‍ ആബിദിന്‍ തങ്ങള്‍ മതപ്രഭാഷണ പരമ്പര ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
ടി.ടി. അബ്ദുല്‍ ഖാദര്‍ അസ്ഹരി ഉല്‍ബോതന പ്രഭാഷണം നടത്തി. ചൂരക്കോടി കളരി സംഘം വില്ലാപ്പള്ളി അവതരിപ്പിച്ച കളരി പ്രദര്‍ശനം നടത്തി.
എം.എസ്.കെ.വി സ്വാഗതം പറഞ്ഞു.
അഷറഫ് ഹന്ന,പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി സഅതി ,കെ.കെ. അബ്ദുല്ല ഹാജി ; പാലക്കി കുഞ്ഞാമദ് ഹാജി, സാദത്ത്, പാലക്കി അബ്ദുല്‍ നാസ്സര്‍, പി.എം. ഫൈസല്‍, പി. അബ്ദുല്‍ കരിം, മണ്ട്യന്‍ അബ്ദുല്‍ റഹ്‌മാന്‍,ഫിയാസ്. യു.വി , ബഷീര്‍ പാലാട്ട്, ഖാലിദ് അറബിക്കാടത്ത്, സി.എച്ച്. ഫലീല്‍, ഷറഫുദ്ദിന്‍ കോളോത്ത്, മുഹമ്മദ് കുഞ്ഞി ബാറ്റ, സുബൈര്‍കോട്ടയില്‍, യു വി ഹുസൈന്‍, കുഞ്ഞാമദ് ഔതുന്നോടത്ത്, സ്വാദിക്ക് ദാരിമി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസരിച്ചു.
മുഹമ്മദലി ലണ്ടന്‍ നന്ദിയും പറഞ്ഞു.
