രാവണേശ്വരം കോതോളംകര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ ഒറ്റത്തിറ കളിയാട്ട മഹോത്സവം : ‘ദുര്‍ഗ്ഗ – അമ്മ ആരാധനയുടെ ചരിത്രവും വര്‍ത്തമാനവും’ സോവനീറിന്റെ പ്രകാശനം നടന്നു

കാഞ്ഞങ്ങാട് : രാവണേശ്വരം കോതോളം കര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി.
‘ദുര്‍ഗ്ഗ – അമ്മ ആരാധനയുടെ ചരിത്രവും വര്‍ത്തമാനവും’ സോവനീറിന്റെ പ്രകാശനം നടന്നു. പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങളും കവിതകളും ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രകാരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കും അമ്മ ആരാധനയെക്കുറിച്ച് അറിവ് പകര്‍ന്നു നല്‍കുന്ന ഉത്തമ പുസ്തകമാണ് ദുര്‍ഗ അമ്മ ആരാധനയുടെ ചരിത്രവും വര്‍ത്തമാനവും. കവി ദിവാകരന്‍ വിഷ്ണുമംഗലം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ. തമ്പാന്‍ മക്കാകോടിന് നല്‍കി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. രവീന്ദ്രന്‍ രാവണേശ്വരം അധ്യക്ഷനായി. എന്‍. കേളു നമ്പ്യാര്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, അനീഷ് ദീപം, വി. വി. ഗോവിന്ദന്‍, എന്‍. അശോകന്‍ നമ്പ്യാര്‍, അനീഷ് രാവണേശ്വരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളം തട്ട, കെ. വി പ്രവീണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!