പൊതുസ്ഥല ശുചിത്വത്തിന് പൊതുജനങ്ങള്‍ക്ക് മാതൃകയായി സനാതന കോളേജ് കോട്ടപ്പാറ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രി ശുചീകരണം നടത്തി

കാഞ്ഞങ്ങാട്:പൊതു ഇടങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശുചീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് മാതൃകയായി സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രി ശുചീകരണം നടത്തി. ജി വി ഏച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ വച്ച് നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി യുവതനാളെയുടെ കരുത്ത് എന്ന സന്ദേശവുമായി കൈശോര എന്ന പരിപാടിയുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.കോളേജിലെ 60 ഓളം വരുന്ന വിദ്യാര്‍ഥികള്‍, പ്രോഗ്രാം ഓഫീസര്‍ രോഹിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഏറ്റെടുത്തു,ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ശുചീകരണം ജില്ലാ ആശുപത്രി സൂപ്രണ്ട് ജീജ ഉദ്ഘാടനം ചെയ്തു. സപ്തദിന ക്യാമ്പ് കൊണ്ട് കുട്ടികള്‍ക് വിവിധ തരം ബോധവത്കരണം അതുപോലെ വ്യക്തിത്യ വികസനം ആണ് ലക്ഷ്യം മെഡിക്കല്‍ ഓഫീസര്‍ ആശാലത, നഴ്‌സിംഗ് സൂപ്രണ്ട് ലളിതാംബിക, ബിനിരവീന്ദ്രന്‍, സിസ്റ്റര്‍ ഹ നീസ, ഗോകുല്‍ ആനന്ദന്‍ മോനാച്ച എന്നിവര്‍ സംബന്ധിച്ചു

 

error: Content is protected !!