ചീമേനി: ചീമേനി ചൈതന്യ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബ് ആന്റ് ഡിജിറ്റല്‍ ലൈബ്രറി 34ാം വാര്‍ഷികാഘോഷം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പാറക്കോല്‍ രാജന് ഉല്‍ഘാടനം ചെയ്തു. പി.ജയന് അധ്യക്ഷനായി. കയൂര്‍ – ചീമേനി പഞായത്തംഗങ്ങളായ എ. നിര്‍മ്മല . എ.വി.ലളിത, ടി.പി. ധനേഷ് പി.വി. മോഹനന് ടി.വി.രാജു എന്നിവര്‍ സംസാരിച്ചു എം. കലേഷ് സ്വാഗതവും ജനിത ജനാര്ദ്ദനന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നൃത്ത നൃത്ത്യങ്ങള്‍. വിവിധ കലാപരിപാടികള്‍ അരങ്ങേറി
