താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് : കലവറയ്ക്കുള്ള കാല്‍ നാട്ടല്‍ ചടങ്ങ് നടത്തി

പുല്ലൂര്‍ : താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 മാര്‍ച്ച് 10, 11, 12 തിയതികളില്‍ നടക്കുന്ന തെയ്യം കെട്ടിന്റെ കലവറയ്ക്കുള്ള കാല്‍ നാട്ടല്‍ചടങ്ങ് നടത്തി. അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം ആചാര സ്ഥാനികര്‍, കോയ്മ. തറവാട്ടംഗങ്ങള്‍,ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ, ജനറല്‍ കണ്‍വീനര്‍ കുമാരന്‍ വയ്യോത്ത്, നാരായണന്‍ ചോരിവയല്‍, വിശ്വന്‍ വയ്യോത്, രാജന്‍ മധുരം പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 5 ന് കൂവം അളക്കല്‍, മാര്‍ച്ച് 8 ന് കലവറക്കല്‍ എന്നിവ നടക്കും.കലവറയ്ക്കുള്ള ഓല ഭക്തജന കൂട്ടായ്മയില്‍ മടഞ്ഞെടുത്തു.

 

error: Content is protected !!