വി.വി.രമേശനെ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ 19-ാം മാത് ചെയര്‍മാനായി എല്‍ഡി എഫിലെ വി.വി.രമേശനെ തിരഞ്ഞെടുത്തു. 47 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിലെ 22 അംഗങ്ങളുടെ വോട്ട് നേടിയാണ് രമേശന്‍ ചെയര്‍മാനായത്. യുഡിഎഫിലെ എംപി ജാഫര്‍ 21 വോട്ടും ബി ജെ പി യിലെ എം.ബല്‍രാജ് 4 വോട്ടും നേടി. രണ്ടാം റൗണ്ടില്‍ ബിജെപി വിട്ടു നിന്നു. എല്‍ ഡി എഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വി.വി. വി.വി.രമേശനെ അരയി വാര്‍ഡ് കൗണ്‍സിലര്‍ വിജയന്‍ മണക്കാടാണ് നിര്‍ദ്ദേശിച്ചത്. 22 വാര്‍ഡ് കൗണ്‍സിലര്‍ കെ. മിനിമോള്‍ പിന്‍താങ്ങി. യു ഡി എഫിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി എം പി ജാഫറിനെ 21 വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി നിര്‍ദേശിച്ചു. 27 വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്ള പടന്നക്കാട് പിന്താങ്ങി. ബിജെപി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിഎം ബല്‍രാജിനെ
അഞ്ചാം വാര്‍ഡ് കൗണ്‍സിലല്‍ എം. പ്രശാന്ത് നിര്‍ദ്ദേശിച്ചു. ആറാം വാര്‍ഡ് കൗണ്‍സിലര്‍ എച്ച് ആര്‍ സുകന്യ പിന്താങ്ങി. നിലവില്‍ എല്‍ഡിഎഫിന് 22, യുഡിഎഫിന് 21, ബിജെപിക്ക് 4 അംഗങ്ങളാണ് ഉള്ളത്.വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഉച്ചക്ക് ശേഷം നടക്കും. ഐഎന്‍എല്ലിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ.ഡിലതയാണ് എല്‍ഡിഎഫിലെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി.മരക്കാപ്പുറം കടപ്പുറം വാര്‍ഡില്‍ കൗണ്‍സിലര്‍ കെ.സുമതിയാണ് യുഡിഎഫിലെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി.
ആറാം വാര്‍ഡ് കൗണ്‍സിലര്‍ എച്ച് ആര്‍ സുകന്യയാണ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി.എല്‍ഡിഎഫില്‍ മൂന്നുവര്‍ഷം ഐ എന്‍ എല്ലിനും ഒരു വര്‍ഷം സിപിഐക്കും ഒരു വര്‍ഷം സിപിഎമ്മിനും ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ധാരണക്കുള്ളത്. എല്‍ഡിഎഫിന്റെ വിജയാഘോഷവും നാലുമണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച് മാന്തോപ്പില്‍ സമാപിക്കും. വരണാധികാരി ടി.ടി സുരേന്ദ്രന്‍ തിരഞ്ഞടുപ്പ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ചെയര്‍മാനായി വി.വി. രമേശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

 

 

error: Content is protected !!